Posts

പ്രഥമ അധിനിവേശ വിരുദ്ധ പോരാട്ടം

Image
പ്രഥമ അധിനിവേശ വിരുദ്ധ പോരാട്ടം ടിവി അബ്ദുറഹിമാന്‍കുട്ടി 9495095336      പ്രാചീനകാലം മുതല്‍ റോമാസാമ്രാജ്യവും ദക്ഷിണേന്ത്യയും വിശിഷ്യ കേരളവും തമ്മില്‍ സുദൃഢമായ വ്യാപാരബന്ധം നിലനിന്നിരുന്നു.  ക്രി.വ. നാലാം നൂറ്റാണ്ടില്‍ റോമാസാമ്രാജ്യത്തിന്‍റെ തകര്‍ച്ചയോടെ ആ ബന്ധത്തിന് ക്രമാനുഗതമായി ക്ഷീണം സംഭവിച്ചു. തുടര്‍ന്ന് ഈ മേഖലയില്‍ ആധിപത്യം സ്ഥാപിച്ചത്  പേര്‍ഷ്യക്കാരായിരുന്നു. ആറാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെ പേര്‍ഷ്യക്കാരില്‍നിന്നും കടല്‍വ്യാപാരത്തിന്‍റെ കുത്തക അറബികള്‍ക്ക് ലഭിച്ചു. അറബികള്‍ കച്ചവടാവശ്യാര്‍ത്ഥം ചെന്നിരുന്ന രാജ്യങ്ങളിലെല്ലാം അധിവാസകേന്ദ്രങ്ങള്‍ സ്ഥാപിച്ചു. കേരളത്തിലെ പ്രധാനതുറമുഖങ്ങളില്‍ നിലവില്‍ വന്ന അധിവാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട തദ്ദേശീയരായ സ്ത്രീകളുമായി വൈവാഹിക ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പിറന്ന കുട്ടികള്‍ മാപ്പിളമാര്‍ എന്നറിയപ്പെട്ടുവെന്നും നടെ പറഞ്ഞുവല്ലൊ. തദ്ദേശീയ ഭരണാധികാരികളുടെയും നാടുവാഴികളുടെയും കരമൂപ്പډാരുടെയും പ്രീതിയും ആദരവും നേടാന്‍ തുടക്കം മുതല്‍തന്നെ അറബികള്‍ക്കും മാപ്പിളമാര്‍ക്കും സാധിച്ചു. കേരളം സന്ദര്‍ശിച്ച സഞ്ചാരികള്‍ ഈ ...

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ അതുല്യ ബഹുമുഖ പ്രതിഭ

Image
  ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ അതുല്യ ബഹുമുഖ പ്രതിഭ ടി.വി. അബ്ദുറഹിമാന്‍കുട്ടി 9495095336 മതസാമൂഹിക സാംസ്കാരിക വൈജ്ഞാനിക മേഖലകളില്‍ പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകള്‍ കേരളാചരിത്രത്തില്‍  അതുല്യമായ ഇടം നേടിയ കാലഘട്ടമാണ്. കേരളത്തിലെ പ്രഥമ മുസ്ലിം നവോത്ഥാന നായകനായ മാലിക്ബ്നു ദീനാറിനും അനുചരډാര്‍ക്കും ശേഷം കേരള മുസ്ലിം ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരനില്ലാത്ത യുഗപ്രഭാവനായ ചരിത്രപുരുഷന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും അദ്ദേഹത്തിന്‍റെ മകനും അധിനിവേശ വിരുദ്ധ പോരാട്ട നായകനുമായ അല്ലാമാ അബ്ദുല്‍ അസീസും പൗത്രനും കേരളത്തിലെ പ്രഥമ ചരിത്രകാരനുമായ ശൈഖ് അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും ഹൈന്ദവ നവോത്ഥാന വ്യാപനത്തിനും മലയാള ഭാഷക്കും കാര്‍മ്മികത്വം വഹിച്ച ആചാര്യډാരായ തുഞ്ചത്തെഴുത്തച്ഛനും മേല്‍പത്തൂര്‍ ഭട്ടതിരിയും പൂന്താനം നമ്പൂതിരിയും ജീവിച്ചുമരിച്ചത്. കൃസ്തീയ സമൂഹത്തില്‍  സമൂല പരിവര്‍ത്തനത്തിന് നാന്ദി കുറിച്ച ഉദയം പേരൂര്‍ സുന്നഹദോസ് (ട്രാം പേരൂര്‍ സിനഡ്)നടന്നതും ഈ കാലയളവിലാണ്. കേരളത്തിന്‍റെ മുസ്ലിം വൈജ്ഞാനിക നായകനും, സൂഫിവര്യനും, അഗാധപണ്ഡിതനും, ഉന്നത ഗ്രന്ഥകാരനുമായിരുന്ന ശൈഖ് സൈനുദ...